Jun 2, 2011

ചത്തവളുടെ കാഴ്ച

ചൂണ്ടയിൽ കൊരുത്തിട്ട വാചാലതയിൽ
കൊത്തിവലിയ്ക്കുന്ന നേരത്ത്
കൂർത്തുവളഞ്ഞ കാമത്തിന്റെ മൂർച്ചയെ
കാണാതെപോയത്
മോഹങ്ങൾ കാഴ്ചയെ ചതിച്ചതുകൊണ്ടാകും

ശേഷം ജീവനതിൽ കുരുങ്ങിപിടയുമ്പോഴും
വഞ്ചനകോർത്ത നൂലിന്റെയറ്റത്ത്
സ്നേഹം രുചിയ്ക്കാനൊരു നാവും
വിരഹം വിശപ്പായ വയറും
കാണുമെന്ന് അവൾ ആശ്വസിച്ചുകാണും

ചൂണ്ടയിൽ പ്രണയം കൊരുത്തവന്റെ
തൃപ്തിയുടെ ആവേശം കാണാനാവും
നാവുമുറിഞ്ഞ്; ജീവനറ്റ് ചീർത്തുകിടക്കുമ്പോഴും
സ്വപ്നങ്ങൾ ഒളിപ്പിച്ച കണ്ണുകൾ
തുറന്നുതന്നെ പിടിച്ചിരിയ്ക്കുന്നത്

19 comments:

shabin said...

"ചൂണ്ടയിൽ പ്രണയം കൊരുത്തവന്റെ
തൃപ്തിയുടെ ആവേശം കാണാനാവും
നാവുമുറിഞ്ഞ്; ജീവനറ്റ് ചീർത്തുകിടക്കുമ്പോഴും
സ്വപ്നങ്ങൾ ഒളിപ്പിച്ച കണ്ണുകൾ
തുറന്നുതന്നെ പിടിച്ചിരിയ്ക്കുന്നത്"

ആശകള്‍ നിറവെറാതെ മരിച്ച ഒരു ആത്മാവിന്റെ സ്വരങ്ങള്‍. ഒരിക്കല്‍ നഷ്ട്ടമായ വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ മരിക്കാതതിനാലാകാം ഇതിലെ കവിതകള്‍ക്കെല്ലാം ഒരു മരവിപ്പിന്റെ ഗന്ധം.

Sharu (Ansha Muneer) said...

പ്രളയത്തിന്റെ സർവ്വനാശത്തിനൊടുക്കം ഒരു പൊങ്ങുതടിയിൽ കിടന്ന് വസന്തം സ്വപ്നം കാണുകമാത്രമായിരുന്നു അന്ന് ചെയ്തത്. പക്ഷെ ഇന്ന് ഈ വസന്തകാലത്തിന്റെ നെറുകയിൽ നിന്ന് നോക്കിയാൽ എനിക്ക് സത്യമെന്തെന്ന് വിവേചിച്ചറിയാൻ കഴിയും.

പക്ഷെ ഞാനീ പറഞ്ഞത് പ്രണയത്തിൽ വിശ്വസിച്ച് സ്വയം കെണിയിൽ‌പ്പെടുന്നവരെക്കുറിച്ചാണ്. ചതിയിൽ നീറിയില്ലാതെ ആകുമ്പോഴും മറുവശത്ത് പ്രണയമുണ്ടായിരുന്നുവെന്ന് വീണ്ടും വിശ്വസിക്കാൻ ശ്രമിക്കുന്നവരെ കുറിച്ച്.....

anu narayan said...

ഇത് എന്നെക്കുറിച്ചാണ്.. എന്നെക്കുറിച്ച് തന്നെയാണ്.. എന്നെക്കുറിച്ച് മാത്രമാണ് ... :-)

സന്തോഷ്‌ പല്ലശ്ശന said...

നല്ലൊരു പെണ്‍കവിത.
പറഞ്ഞുപറ്റിക്കുന്നവര്‍ക്ക്, ചൂണ്ടയില്‍ പ്രണയം കൊരുത്ത് പെണ്‍മീനകള്‍ക്കുവേണ്ടി അലഞ്ഞുനടക്കുന്നവര്‍ക്ക് നേരെ നീള്‍ന്നു നീങ്ങുന്ന ഒരു വിലാപ വേഗം.

Sharu (Ansha Muneer) said...

അനു, സന്തോഷ്... വായിച്ചതിനും അഭിപ്രായത്തിനും നന്ദി.. :)

RaFeeQ said...

കൊള്ളാം നന്നായിട്ടുണ്ട്

K@nn(())raan*കണ്ണൂരാന്‍! said...

ഹെന്റമ്മേ! ഇതെന്തോന്ന്! ഇങ്ങനേം ഉണ്ടോ കവിത! ഞെട്ടി കേട്ടോ. പ്രണയപ്പനിയില്‍ എല്ലാം ത്യജിക്കുന്നവര്‍ക്കുള്ള താക്കീതാണോ ഇത്. വരികളില്‍ ചൂടുംചൂരും കെട്ടുപിണഞ്ഞു കിടപ്പുണ്ട്.
"തുറന്നുതന്നെ പിടിച്ചിരിയ്ക്കുന്നത്" എന്ന ലാസ്റ്റ്‌ വരി, കണ്ണൂരാന്‍ "തുറന്നു തന്നെയാണ് പിടിച്ചിരിക്കുന്നത്..!" എന്നങ്ങു തിരുത്തി.

Sharu (Ansha Muneer) said...

ആ തിരുത്തൽ എനിക്കും നന്നായി ബോധിച്ചു.... നന്ദി :)

ബ്ലാക്ക്‌ മെമ്മറീസ് said...

പ്രണയത്തില്‍ മുങ്ങി താണോ ???

രാധേശ്യാം said...

ചൂണ്ടയിൽ കൊരുത്തിട്ട വാചാലതയിൽ
കൊത്തിവലിയ്ക്കുന്ന നേരത്ത്
കൂർത്തുവളഞ്ഞ കാമത്തിന്റെ മൂർച്ചയെ
കാണാതെപോയത്
മോഹങ്ങൾ കാഴ്ചയെ ചതിച്ചതുകൊണ്ടാകും..............ഗഭീരപദപ്രയോഗങ്ങൾ...സത്യങ്ങളിലേക്ക്യൊരു നഗ്നനിരിക്ഷണം.. ഒരു വാക്കുപോലും അധികമില്ലാതെ എന്നാൽ ആശയപ്രാധാന്യം ഒട്ടും പോകാത്ത ഒരെഴുത്ത്,,,,അഭിനന്ദനങ്ങൾ. ഒരു കഴുകനെ ഓർമ്മിപ്പിക്കുന്ന കൂർത്തുവളഞ്ഞ കാമ വിശേഷണം. മോഹിതകൌമാരങ്ങൾക്ക് ഒരു കവയിത്രിയുടെ വ്യക്തമായ മുന്നറിയിപ്പ്. ഗ്രേറ്റ്.

ഒരു ദുബായിക്കാരന്‍ said...

നല്ല കവിത..അഭിനന്ദനങ്ങൾ.

jayanEvoor said...

നന്നാ‍യെഴുതി അൻഷ.
അഭിനന്ദനങ്ങൾ!

prkalakrishnan@gmail.com said...

സമസ്യ വായിക്കുവാനുള്ള font ഏതാണ്‌.

sandra said...

Interesting.....worth reading....

Anonymous said...

ha..ha.. Aaraandum pattichalle?

മേഘമല്‍ഹാര്‍(സുധീര്‍) said...

ഇവിടെ വരുന്നത് ആദ്യം . വീണ്ടും കാണാം.

yousufpa said...

പ്രണയം എന്നത് ഒരു മാന്ത്രികച്ചെപ്പാണ്‌.ഒടുക്കത്തെ മാസ്മരീകത..അതിലറിയാതെ ഉഴറി വീഴുന്നവർ പുതിയ ഏതോ ഒന്ന് കാട്ടി മോഹിപ്പിക്കുന്നു...

സമസ്യക്ക് ശേഷം ഇങ്ങനെ ഒന്ന് തുടങ്ങിയതിൽ സന്തോഷം. ഒരജ്ഞാത വാസഠിലായിരുന്നല്ലൊ..?
വിവാഹം കഴിഞ്ഞത് ആരോ പറഞ്ഞറിഞ്ഞിരുന്നു.

Sharu (Ansha Muneer) said...

അതെ കുറച്ചുകാലം ഒരു അജ്ഞാതവാസത്തിലായിരുന്നു. ഏറെക്കാലത്തിനുശേഷം കണ്ടതിൽ സന്തോഷം :)

ഗൗരിനാഥന്‍ said...

:)

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...