May 26, 2011

നട്ടെല്ല്

പ്രണയമെന്ന വാക്കിന്റെ
കേൾവിക്കൊടുവിലായ്
തികട്ടിവരുന്ന പുളിച്ച
ഓർമ്മകൾക്കൊടുക്കം
നിനക്കില്ലാതെപോയ
നട്ടെല്ലിന്റെ സ്ഥാനം നോക്കി
നീട്ടിത്തുപ്പാറുണ്ടിപ്പോഴും

വെറുപ്പിന്റെ കയ്പ്പുനീരെങ്കിലു-
മതിന്റെ നനവിറങ്ങി
മുളപൊട്ടിയൊരെല്ലിൻ തുമ്പ്
വളരാൻ തുടങ്ങിയെങ്കിൽ
നിന്റെ നിഴലാകുന്നവളെങ്കിലും
കണ്ണീരിൽ പുതയില്ലെന്ന്
വെറുതെ മനക്കോട്ട കെട്ടാൻ..

9 comments:

shabin said...

ശക്തിയുള്ള വരികള്‍. വരികളില്‍ ഒളിപ്പിച്ചിരിക്കുന്ന പ്രതികാരം നന്നായി അവതരിപ്പിച്ചിരിക്കുന്നു. αℓℓ тнє вєѕт...

B Shihab said...

good

എടത്തനാടന്‍ /edathanadan said...

nice....

അനശ്വര said...

നല്ല നട്ടെല്ലുള്ള വരികൾ..!
nice..

$.....jAfAr.....$ said...

ശബിന്‍ പറഞ്ഞ പോലെ നല്ല ശക്തിയുള്ള വരികള്‍...

ആശംസകള്‍...

വിനോജ് | Vinoj said...

നല്ല കുറിക്കു കൊള്ളുന്ന വരികള്‍.നട്ടെല്ല് ഇല്ലാത്ത 'അവന്‍' നിഴല്‍ വേണ്ടെന്നു വക്കുന്നതാ നല്ലത്.

വിനോജ് | Vinoj said...

ബ്ലോഗിന്റെ ടൈറ്റിലും വളരെ നന്നായിട്ടുണ്ട്.

രാധേശ്യാം said...

കൊള്ളാം.ശക്തമീ പുച്ഛം.

Sayyidath thasniya beevi said...

നമുക്ക് ഇഷ്ട്ടപെട്ട വ്യക്തിയെ വെറുത്തുകഴിഞ്ഞാൽ പിന്നെ ലോകത്ത് മറ്റെന്തിനേക്കാളും വെറുപ്പു തോന്നുന്നത് അയാളോടാവും. അയാളുമായുള്ള എല്ലാം ഓർമകളും ഒരു ഓട്ട പിടിച്ചു വന്നു വെറുപ്പ് കൂടി വരുകയും ചെയ്യും......

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...