May 11, 2011

രണ്ടു ലോകങ്ങൾ

അക്ഷരങ്ങളുടെ ലോകം
സ്വാതന്ത്ര്യത്തിന്റേതാണ്
മോഹങ്ങളും നിരാശകളും
ഇഷ്ടങ്ങളുമനിഷ്ടങ്ങളും
തീരുമാനങ്ങളും തീർച്ചകളും
എന്റേതുമാത്രമാണ്
ഇവിടെ ദൈവം ഞാനാ‍ണ്

അതിനുമപ്പുറത്തെ ലോകം
കണക്കുകളുടേതാണ്
വരവും ചെലവും കടങ്ങളും
നിരത്തിവെക്കുന്ന കണക്കുകൾ
അവിടെയൊന്നുമെന്റേതല്ല
ഇല്ലായ്മയുടെ ‘മൈനസ്‘-ൽ
മനം മടുക്കുമ്പോൾ
ഞാൻ ദൈവത്തെ വിളിയ്ക്കും

പക്ഷെ; കഴിഞ്ഞ പകലിൽ
കണ്ണാടിയിൽ നോക്കി തിരിച്ചറിയാനാവാതെ
നിന്നപ്പോഴാണറിയുന്നത്
ഞാനെവിടെയോ എന്നെ മറന്നുവെച്ചെന്ന്
ഒരിടത്തു ദൈവമായും
മറ്റൊരിടത്ത് സൃഷ്ടിയായും
മാറുന്നതിനിടയിലെവിടെയോ
നഷ്ടമായിപ്പോയതാവും
ഞാനെന്ന എന്നെ.

ഒരിക്കൽ തിരികെക്കിട്ടുകതന്നെ ചെയ്യും
പക്ഷെ;സ്വയം തേടിയുള്ള
യാത്രയവസാനിക്കുന്നിടത്ത്
വെളുത്ത ഭാണ്ഡക്കെട്ടായുപേക്ഷിക്കപ്പെടുക
ദൈവമോ അതോ സൃഷ്ടിയോ???

5 comments:

UMA said...

ithu kollaamtto enikkishtaayi.

നാമൂസ് said...

ഇവ രണ്ടും നമ്മുടെ തന്നെ ലോകമാണ്.
ഇടക്ക് ചിലത് നമ്മെ ലോഹക്കൂട്ടില്‍ അടക്കും.
അഴികള്‍ക്കിടയിലൂടെ ഒരാഴിയുടെ ആഴം നമ്മെ ഭീതിയിലാഴ്ത്തും.
എങ്കിലും, ഒരു നാളില്‍ തിരിച്ചറിവിന്‍റെ ബലത്തില്‍ നമുക്കുയരെക്ക് ഉയരാം..
അതിനായി ഒരു ഉണര്‍ത്തു പാട്ടും... ചെവിയോരത്തു അലക്കും..
അതുവരെയും... അന്വേഷണത്തില്‍ ജീവനം.
ഭാവുകങ്ങള്‍..

Manoraj said...

ഇത് നല്ല വരികള്‍ തന്നെ. നന്നായി എഴുതിയിട്ടുണ്ട്.

വാഴക്കോടന്‍ ‍// vazhakodan said...

ഒരിടത്തു ദൈവമായും
മറ്റൊരിടത്ത് സൃഷ്ടിയായും
മാറുന്നതിനിടയിലെവിടെയോ
നഷ്ടമായിപ്പോയതാവും
ഞാനെന്ന എന്നെ.

കൊള്ളാം ! നല്ല വരികള്‍ ഷാരു!

Unknown said...

നന്നായി എഴുതി

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...