Aug 23, 2011

കുഴിമാടങ്ങൾ പറഞ്ഞത്

അറിഞ്ഞിരുന്നുവോ നീ....
കാലമിത്രയും കാത്തിരുന്നതൊക്കെയും
നിന്റെ കാലടിമണ്ണിന്നടിയിലാണുറങ്ങുന്നതെന്ന്?

കേട്ടിരുന്നുവോ നീ.....
നിന്റെ കാതുകളെ ലക്ഷ്യമാക്കിയ നിലവിളികൾ
മഞ്ഞിൽകുതിർന്ന മണ്ണിൽ കിതച്ചുവീണത്?

കണ്ടിരുന്നുവോ നീ....
മരിച്ചു വിറങ്ങലിച്ച എന്റെ നെഞ്ചിടുക്കിനുള്ളിൽ
നിനക്കായെന്നോ മിടിച്ചിരുന്ന ഹൃദയം

ഇല്ലെന്നെനിയ്ക്കറിയാം...
അറിവുകളുമടയാളങ്ങളും മായ്ച്ചെന്നെ അജ്ഞാതനാക്കി
മരിച്ചതിനുശേഷം തീവ്രവാദിയും.

8 comments:

Anonymous said...

good!!!!!!!!!
welcome to my blog
nilaambari.blogspot.com
if u like it follow and suport me

dilshad raihan said...

touching

Styphinson Toms said...

good one !

മുനീർ said...

കൊള്ളാം :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കുഴിമാടങ്ങള്‍ പറഞ്ഞ ബോധനമെങ്കില്‍...

"അറിവുകളുമടയാളങ്ങളും മായ്ച്ചെന്നെ അജ്ഞാതനാക്കി
മരിച്ചതിനുശേഷം തീവ്രവാദിയും" എന്ന ഭാഗം അല്പം സംശയത്തിനിട നല്‍കുന്നു.
(ഇത് എന്റെതോന്നല്‍ മാത്രമെങ്കില്‍ ക്ഷമാപണം)

സബിത അനീസ്‌ said...

ആശംസകള്‍.................... നല്ല വരികള്‍ നല്ല ചിന്തയില്‍ നിന്നും വിരിയട്ടെ.............

Unknown said...

വൈകി പോയി ഈ ബ്ലോഗില്‍ വരാന്‍. തീഷ്ണമായ ചിന്തിപിക്കുന്ന വരികള്‍. ഒരു കാര്യം ചോദിച്ചോട്ടെ ഓഫ്‌ ടോപ്പിക്ക് ആണ്:- ഓരോ പോസ്റ്റ്‌ വായിക്കാന്‍ എടുക്കുമ്പോഴും മുസിക് പ്ലയെര്‍ പാടാന്‍ തുടങ്ങുന്നത് ഒന്ന് മാറ്റാമോ ?

റിഷ് സിമെന്തി said...

ആറടി മണ്ണിൽ അങ്ങനെ എത്രയോ പേർ...

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...