ഒക്ടോബറിന്റെ നഷ്ടംപോലെ
ഞാൻ നിന്നിൽ നിന്നടർന്നുവീഴുന്നത്
ശിശിരത്തിന്റെ അനിവാര്യതയ്ക്കൊടുവിൽ
മറ്റൊരു വസന്തത്തിൽ നീ പൂവിട്ടുനിൽക്കുന്ന
സ്വപ്നമെന്റെ നെഞ്ചിലേറ്റിയാണ്.
ഞാനടർന്നുമാറിയ മുറിവുണക്കാൻ
വസന്തത്തിന്റെ വാർത്തയുംപേറി കാറ്റുവരും
എന്നിലെ ജീവരക്തം നിന്റെ വേരുറഞ്ഞ-
മണ്ണിൽ പടർത്തി കരിഞ്ഞുണങ്ങി
ഞാനാ കാറ്റിലലിഞ്ഞുയാത്രയാകും...
എന്റെ ഹൃദയരക്തം കുടിച്ചുറങ്ങുന്ന
വരണ്ട മണ്ണിന്റെ ചുവന്ന മാറിൽ
നീയെനിയ്ക്കായ് പൊഴിയ്ക്കണം
പ്രണയത്തിന്റെ ഒരിതൾപ്പൂവ്..
വേർപാടിനെ വെല്ലുന്നൊരടയാളം പോലെ
അനന്തമായ എന്റെയീ യാത്രയിൽ
മറ്റേതെങ്കിലുമൊരു കാറ്റിലലിഞ്ഞെന്നെ-
ത്തേടിയെത്താതിരിയ്ക്കില്ല
പ്രണയത്തിന്റെയാ നഷ്ടസുഗന്ധം...
അന്നൊരുപക്ഷെ...
നിന്നിൽനിന്ന് വസന്തമൊഴിഞ്ഞിട്ടുണ്ടാകും
Oct 2, 2010
Subscribe to:
Post Comments (Atom)
8 comments:
ഷാരു, വളരെ നന്നായിട്ടുണ്ട്.
ഒരു പ്രണയ വസന്തം നേരുന്നു.......
ആത്മാര്‍ത്ഥ പ്രണയത്തിന്റെ നിത്യ വസന്തം.
ഒത്തിരി ഒത്തിരി പ്രണയത്തോടെ - ജവാദ്.
enthuvadey.............haha
ഇലകളേ,
മാമരങ്ങളിലെ മരതകപ്പീലികളേ.......
പൊഴിയാതിരിക്കെന്നൊരു പാഴ്വാക്ക്-
പറയട്ടെ ഞാന്‍.
"അനന്തമായ എന്റെയീ യാത്രയിൽ
മറ്റേതെങ്കിലുമൊരു കാറ്റിലലിഞ്ഞെന്നെ-
ത്തേടിയെത്താതിരിയ്ക്കില്ല
പ്രണയത്തിന്റെയാ നഷ്ടസുഗന്ധം...
അന്നൊരുപക്ഷെ...
നിന്നിൽനിന്ന് വസന്തമൊഴിഞ്ഞിട്ടുണ്ടാകും"
ഒരു കാര്യം പറഞ്ഞോട്ടെ.."വേദനിപ്പിക്കാന്‍ വേണ്ടി ആരെയും സ്നേഹിക്കരുത് , സ്നേഹിക്കാന്‍ വേണ്ടി ആരെയും വേദനിപ്പിക്കുകയും അരുത്"
ആശംസകള്‍ ..... :)
"അനന്തമായ എന്റെയീ യാത്രയിൽ
മറ്റേതെങ്കിലുമൊരു കാറ്റിലലിഞ്ഞെന്നെ-
ത്തേടിയെത്താതിരിയ്ക്കില്ല
പ്രണയത്തിന്റെയാ നഷ്ടസുഗന്ധം..."
നന്നായിട്ടുണ്ട്
ആശംസകള്‍
പ്രണയത്തിന്റെയാ നഷ്ടസുഗന്ധം...
pranayam panayamanu(anubhavam guru)
Post a Comment
ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...